-
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
A. മലപ്പുറം
B. കോഴിക്കോട്
C. എറണാകുളം
-
കേന്ദ്ര സർക്കാരിന്റെ സംഭരണ ഏജൻസി?
A.കേരഫെഡ്
B.മാർക്കറ്റ്ഫെഡ്
C. നാഫെഡ്
-
പൂക്കോട്ടൂർ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. വൈക്കം സത്യഗ്രഹം
B. പുന്നപ്ര വയലാർ സമരം
C. മലബാർ കലാപം
-
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർധിപ്പിച്ചാൽ അതിന്റെ ഗതികോർജത്തിന് എന്തു മാറ്റം സംഭവിക്കും?
A. രണ്ടിരട്ടിയാകും
B. ഗതികോർജം പൂജ്യം ആകും
C. നാലിരട്ടിയാവും
-
രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം?
A. ജൂൺ 7
B. ഏപ്രിൽ 2
C. ഏപ്രിൽ 5
-
കാൽസ്യത്തിന്റെ ബാഹ്യതമ ഷെല്ലിന്റെ നമ്പർ എത്ര?
A.4
B. 2
C. 3
-
എ.കെ.ആന്റണി ആദ്യമായി മുഖ്യമന്ത്രിയായ വർഷം?
A. 1977
B. 1978
C. 1979
-
ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു?
A. സോഡിയം ബെൻസോയേറ്റ്
B. സാക്കറിൻ
C. സോഡിയം ഹൈഡ്രോക്സൈഡ്
-
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഏതു സംസ്ഥാനത്തുനിന്നാണു രാജ്യസഭാംഗമായത്?
A. അസം
B. മധ്യപ്രദേശ്
C. പഞ്ചാബ്
-
കേശവ് മഹാരാജ് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
A. ബംഗ്ലദേശ്
B. ശ്രീലങ്ക
C. ദക്ഷിണാഫ്രിക്ക
-
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു?
A. സി.ശങ്കരൻ നായർ
B. കെ.കേളപ്പൻ
C. കെ.പി.കേശവമേനോൻ
-
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
A. ഐസിഐസിഐ
B. എച്ച്ഡിഎഫ്സി
C. ആക്സിസ്
-
1996ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?
A. ഇന്ത്യ
B. ശ്രീലങ്ക
C. ഇംഗ്ലണ്ട്
-
ഇവയിൽ തരംഗദൈർഘ്യം കൂടിയത് ഏതു നിറത്തിലാണ്?
A. നീല
B. ഓറഞ്ച്
C. പച്ച
-
വിന്ധ്യാ പർവതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ച് കിടക്കുന്ന വിശാലമായ ഭൂവിഭാഗം?
A. മാൾവാ പീഠഭൂമി
B. ഡെക്കാൻ പീഠഭൂമി
C. ചോട്ടാ നാഗ്പൂർ പീഠഭൂമി
-
കേരള ലിങ്കൺ എന്നു വിശേഷിപ്പിക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആര്?
A. ചട്ടമ്പി സ്വാമികൾ
B. മന്നത്ത് പത്മനാഭൻ
C. പണ്ഡിറ്റ് കെ.പി.കറുപ്പൻ
-
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം?
A. 3
B. 2
C. 1
-
ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയ ന്യൂസീലൻഡ് ബാറ്റർ?
A. റോസ് ടെയ്ലർ
B. മാർട്ടിൻ ഗപ്റ്റിൽ
C. കെയിൻ വില്യംസൺ
-
താൽക്കത്തോറ സ്റ്റേഡിയം എവിടെ?
A. ന്യൂഡൽഹി
B. കറാച്ചി
C. കൊളംബോ
-
നവോത്ഥാന നായകരായ ഇവരിൽ പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ്?
A. കുര്യാക്കോസ് ഏലിയാസ് ചാവറ
B. മന്നത്ത് പത്മനാഭൻ
C.വി.ടി.ഭട്ടതിരിപ്പാട്