-
2017ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിലെ വിശിഷ്ടാതിഥി?
A. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്
B. തമീം ബിൻ ഹമദ് അൽ താനി
C. സബാ അൽ അഹമ്മദ്
-
ശ്രീലങ്കയുടെ പ്രധാനമന്ത്രി ആയിരുന്നയാൾ?
A.സജിത് പ്രേമദാസ
B.സനത് നിശാന്ത
C. ജെ.ആർ.ജയവർധനെ
-
നൽകൊണ്ട ജില്ല ഏതു സംസ്ഥാനത്താണ്?
A. ബിഹാർ
B. ഒഡീഷ
C. തെലങ്കാന
-
മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ ദൗത്യം?
A. മംഗൾയാൻ
B. ചന്ദ്രയാൻ
C. അപ്പോളോ
-
‘കൊച്ചിയുടെ ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
A. ചിന്നാർ വന്യജീവി സങ്കേതം
B. ആറളം വന്യജീവി സങ്കേതം
C. മംഗളവനം
-
‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യം ഏതു സ്വാതന്ത്ര്യ സമരവുമായാണു ബന്ധപ്പെട്ടിരിക്കുന്നത്?
A.അമേരിക്കൻ സ്വാതന്ത്ര്യ സമരം
B. ചൈനീസ് വിപ്ലവം
C. ഫ്രഞ്ച് വിപ്ലവം
-
കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജിന്റെ സംസ്ഥാനം?
A. തമിഴ്നാട്
B. കർണാടക
C. ആന്ധ്രപ്രദേശ്
-
1620 ൽ തീർഥാടക പിതാക്കൾ അമേരിക്കയിൽ എത്തിയത് ഏതു കപ്പലിലായിരുന്നു?
A. മേയ്ഫ്ലവർ
B. സാന്റാ മരിയ
C. എച്ച്എംഎസ് ബീഗിൾ
-
യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ നേടിയ ഇന്ത്യൻ പ്രധാനമന്ത്രി?
A. നരേന്ദ്ര മോദി
B. എ.ബി.വാജ്പേയി
C. ഇന്ദിര ഗാന്ധി
-
ജമ്മുവിലൂടെ ഒഴുകുന്ന നദി?
A. ഹാൽദി
B. തീസ്ത
C. താവി
-
ഇന്ത്യയിൽ ശരത്ക്കാലം അനുഭവപ്പെടുന്ന കാലഘട്ടം?
A. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
B. ജൂലൈ മുതൽ ഓഗസ്റ്റ് വരെ
C. ജനുവരി മുതൽ ഫെബ്രുവരി വരെ
-
‘കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
A.വൈകുണ്ഠ സ്വാമികൾ
B. പണ്ഡിറ്റ് കറുപ്പൻ
C. ചട്ടമ്പിസ്വാമികൾ
-
കുടുംബശ്രീ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വർഷം?
A. 1999
B. 1998
C. 1996
-
‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
A. മൗലാന അബുൽ കലാം ആസാദ്
B. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
C. മുഹമ്മദലി ജിന്ന
-
ട്രാൻസ്ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത്?
A. ലഡാക്ക് – സിവാലിക്ക്
B. ലഡാക്ക് – സസ്കർ
C.കാരക്കോറം – നാഗ കുന്നുകൾ
-
ഏതു കായികയിനത്തിലെ ലോക ചാംപ്യൻഷിപ്പാണ് തോമസ് കപ്പ്?
A. ടെന്നിസ്
B. റഗ്ബി
C. ബാഡ്മിന്റൻ
-
പൂർണമായും രാഷ്ട്രത്തിന്റ പണംകൊണ്ട് സംരക്ഷിക്കപ്പെടുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്നുപരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം ഏതാണ്?
A. 28(3)
B. 28(2)
C. 28(1)
-
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗോവ പോർച്ചുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റം അറിയപ്പെടുന്നത്?
A. ഓപ്പറേഷൻ വിജയ്
B. ഓപ്പറേഷൻ ബ്ലൂസ്റ്റാർ
C. ഓപ്പറേഷൻ ഗംഗ
-
കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പുയരുന്ന പ്രതിഭാസമാണ്?
A. മഴവെള്ളപ്പാച്ചിൽ
B. ഉരുൾപൊട്ടൽ
C. വെള്ളപ്പൊക്കം
-
എയർ ഇന്ത്യ സിഇഒ ആയി നിയമിതനായ ക്യാംപ്ബെൽ വിൽസന്റെ രാജ്യം?
A. ന്യൂസീലൻഡ്
B. ഇംഗ്ലണ്ട്
C.ഓസ്ട്രേലിയ